
കണ്ണൂര്‍: ശുചിമുറിയുടെ ക്ലോസറ്റില്‍ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ യുവാവ് നടത്തിയ പരാക്രമങ്ങള്‍ വാര്‍ത്തയാകുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്‍റെ ഫോണ്‍ തിരയലാണ് പ്രധാനപത്രത്തില്‍ അടക്കം വാര്‍ത്തയായത്. സംഭവം ഇങ്ങനെ ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തില്‍ വിമാനം ഇറങ്ങിയ മണ്ണാര്‍ക്കാട് സ്വദേശി യുവാവ് താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളോടൊപ്പം നാട്ടിലേക്ക് യാത്രതിരിച്ചു. വഴിമധ്യേ ഒരു പെട്രോള്‍ പമ്പല്‍ കയറി. അവിടെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ യുവാവിന്‍റെ ഫോണ്‍ ശുചിമുറിയുടെ ക്ലോസറ്റിലേക്ക് വീണു.
ഫോണ്‍ ലഭിക്കാതെ സ്ഥലം വിടില്ലെന്ന് യുവാവ് വാശിപിടിച്ചു. ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് പല രീതിയില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പെട്രോള്‍ പമ്പ് അധികൃതരെ വിവരം അറിയിച്ചു. പതിനായിരം രൂപ വിലയുള്ള ഫോണ്‍ തിരിച്ചെടുക്കാന്‍ എത്ര തുക വേണമെങ്കിലും ചിലവഴിക്കാം എന്നായിരുന്നു യുവാവിന്‍റെ നിലപാട്. ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായിട്ടുണ്ടാകും എന്ന് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറഞ്ഞിട്ടും യുവാവ് ചെവിക്കൊണ്ടില്ല.
പിന്നീട് ഫോണിനു പുറകിൽ രണ്ടു സ്വർണ നാണയമുണ്ടെന്നാണ് യുവാവും സുഹൃത്തുക്കളും പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മാൻഹോൾ അടർത്തി മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഫോണ്‍ ടാങ്കിലേക്ക് പോയിട്ടുണ്ടാകുമെന്ന് പമ്പ് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ ടാങ്ക് പൊളിച്ച് പരിശോധിക്കണം എന്നായി യുവാവ്. ഇതോടെ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ സംഭവം പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസ് എത്തിയതോടെ പ്രധാനപ്പെട്ട ഫോൺ നമ്പറുകളും മെമ്മറി കാർഡും ലഭിക്കാന്‍ വേണ്ടിയാണ് ഫോണ്‍ തിരിച്ചുകിട്ടണം എന്നാണ് യുവാവ് പറഞ്ഞത്.
എന്നാല്‍ പൊലീസ് വന്നതോടെ അവിടുന്ന് മടങ്ങിയ സംഘം. വൈകീട്ടോടെ താമരശ്ശേരിയിൽ നിന്നു ടാങ്ക് പൊളിക്കാനുള്ള പണിക്കാരുമായി വൈകിട്ടോടെ ർ വീണ്ടുമെത്തി. ടൈൽസും ക്ലോസറ്റും പൊട്ടിച്ചു ഫോൺ എടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് വീണ്ടും പൊലീസിനെ വിളിച്ചു. ഇതോടെ ഇവര്‍ പണി അവസാനിപ്പിച്ചു. ഇതുവരെ പൊളിച്ചതിന്‍റെ നഷ്ടപരിഹാരമായി 5000 രൂപയും നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam