ട്രെയിനിലെ ശുചിമുറിയിൽ ഫോൺ നമ്പർ, അശ്ലീല കോളുകൾ; സഹികെട്ട് മലപ്പുറം സ്വദേശിനി, പരാതി നൽകി

Published : Jul 03, 2025, 10:04 AM ISTUpdated : Jul 03, 2025, 10:08 AM IST
train

Synopsis

ഒരു യാത്രക്കാരൻ വിളിച്ചപ്പോഴാണ് ട്രെയിൻ ശുചിമുറിയിൽ നമ്പർ എഴുതിയിട്ട കാര്യം അറിയുന്നത്. 

മലപ്പുറം : ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ ഫോൺ നമ്പരാണ് ശുചിമുറിയിൽ എഴുതിവെച്ചത്. അശ്ലീല ഫോൺ വിളികളും, സന്ദേശവും തന്റെ ഫോണിലേക്ക് വരികയാണെന്ന് പരാതിക്കാരി പറഞ്ഞു. ഒരു യാത്രക്കാരൻ വിളിച്ചപ്പോഴാണ് ട്രെയിനിലെ ശുചിമുറിയിൽ നമ്പർ എഴുതിയിട്ട കാര്യം അറിയുന്നത്. വ്യക്തി വൈരാഗ്യമുള്ളവരാണ് ഇത് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു. സൈബർ പൊലീസിൽ യുവതി പരാതി നൽകി. 

 

 

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു