
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ വാഹനം ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കൽ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ലീലാമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ബുധനാഴ്ച വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ്: തോമസ്. മക്കൾ: ഷൈബി, ഷൈജു. മരുമകൻ: വിൻസെന്റ്
ദേശീയപാത 544 ൽ നിലവിൽ പന്തലാംപാടത്ത് ഒഴിച്ച് മറ്റൊരു ഭാഗത്തും ബസ് സ്റ്റോപ്പുകളിൽ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ല. കാൽനട യാത്രക്കാരായ നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിട്ടും ആകാശ പാതയോ ചെറിയ അടിപാതകളോ പണിയുന്നതിന് വേണ്ടിയുള്ള യാതൊരുവിധ നടപടികളും ദേശീയപാത അധികൃതർ സ്വീകരിച്ചിട്ടില്ല. ജീവൻ പണയം വെച്ചാണ് കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളും റോഡ് മുറിച്ചു കടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam