
കോഴിക്കോട്: താമരശ്ശേരി കൂടത്തായില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.
കൂടത്തായി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. ഉത്തരപ്രദേശ് സ്വദേശികളായ ഗോപാല്‍, മുന്നി, അജയ്, ധര്‍മേന്ദര്‍, ഷംസുദ്ദീന്‍, അമര്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ തന്നെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam