കോഴിയുമായി പോയ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Published : Feb 25, 2024, 09:04 AM ISTUpdated : Feb 25, 2024, 09:10 AM IST
കോഴിയുമായി പോയ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Synopsis

മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.  

പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ രണ്ട് മരണം. കഞ്ചിക്കോട് ലോറിയുടെ പിന്നിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.  

കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോഴി കയറ്റി വന്ന പിക്കപ്പ് വാൻ‌‍‍ ലോറിയിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിൽ കുടുങ്ങിയ ഒരാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. മറ്റു രണ്ട് പേരെ ഫയർഫോഴ്സെത്തി വാഹനം പൊളിച്ചു മാറ്റിയാണ് പുറത്തെടുത്തത്. രണ്ടുപേരും മരണപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്