കോഴികളുമായെത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ടു, കടയിലേക്ക് ഇടിച്ചുകയറി; സംഭവം കോന്നിയിൽ

Published : Jul 17, 2025, 09:33 AM ISTUpdated : Jul 17, 2025, 09:36 AM IST
pik up van accident

Synopsis

കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴിയുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്.

കോന്നി: പത്തനംതിട്ടയിൽ മഹീന്ദ്ര പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി നെടുമൺകാവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഈ സമയം കട തുറന്നിരുന്നില്ല. അതിനാൻ വലിയ ദുരന്തം ഒഴിവായി. കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. മറ്റൊരു വാഹനത്തിൽ കോഴികളെയും കൂടും സ്ഥലത്ത് നിന്നും മാറ്റി.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു