
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഇക്കുറി വോട്ട് രേഖപ്പെടുത്താനായി പിങ്ക് ബൂത്തുകളും ഉണ്ടാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകളൊരുക്കുക. സമ്മതിദാന അവകാശവിനിയോഗ പ്രക്രിയയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായാണ് ജില്ലയില്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുത. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക.
ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച വനിതഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുക. പൂര്‍ണ്ണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം. ജില്ലയിലാകെ 55 (ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് വീതം) പോളിംഗ് സ്റ്റേഷനുകളെ മോഡല്‍ പോളിംഗ് സ്റ്റേഷനുകളായും സജ്ജീകരിക്കും. കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറിസൗകര്യം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും മോഡല്‍ പോളിംഗ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങളെന്ന് അധികൃതർ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam