വാഹനങ്ങൾ കൂട്ടിയിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു, പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Published : Apr 05, 2025, 11:43 PM IST
 വാഹനങ്ങൾ കൂട്ടിയിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു, പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Synopsis

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാലക്കാട്: പാലക്കാട് മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മുട്ടികുളങ്ങര പുത്തൻപീടിയെക്കൽ സകീർ ഹുസൈൻ- കദീജ ദമ്പതികളുടെ മകൻ ആഷിഫ് (18) ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കല്ലടിക്കോട് തത്രംകാവ് പാലത്തിനു സമീപം കാറുകളും സ്കൂട്ടറും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ആഷിഫ്. ഹാഷിം, ഫിദ എന്നിവർ സഹോദരങ്ങളാണ്. 

പ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; 6 നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ നാളെ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു