പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി, പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്

By Web TeamFirst Published Feb 1, 2023, 8:54 AM IST
Highlights

ബേഡകം പൊലീസ് സ്റ്റേഷന്‍  പരിധിയിലാണ് സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്.

ബേഡഡുക്ക: കാസര്‍കോട് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്.  ബേഡകം പൊലീസ് സ്റ്റേഷന്‍  പരിധിയിലാണ് സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന്  പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

Read More : യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണി; പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

click me!