നഗ്ന വീഡിയോ തന്‍റെ കൈവശമുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

പേരാവൂര്‍: കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം നടന്നത്.

നഗ്ന വീഡിയോ തന്‍റെ കൈവശമുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Read More : സ്പെഷ്യൽ മാര്യേജ് ആക്ട് : 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി