കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

Published : Dec 14, 2023, 08:24 PM IST
കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

Synopsis

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ.

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056).

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം