പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; യുവാവിന്‍റെ മാനസികപീഡനം മൂലമെന്ന് കുടുംബം

Published : Dec 13, 2019, 04:59 PM IST
പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; യുവാവിന്‍റെ മാനസികപീഡനം മൂലമെന്ന് കുടുംബം

Synopsis

യുവാവിന്റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു

കോഴിക്കോട്:  കോഴിക്കോട് മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തത് ഒരു യുവാവിന്‍റെ മാനസിക പീഡനം മൂലമെന്ന് കുടുംബം. പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുവാവിന്റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കുടുംബം ആരോപണം ഉന്നയിക്കുന്ന യുവാവ് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസയും ടിക്കറ്റും നൽകി ഏജന്റുമാരെ തായ്‌ലൻഡിലേക്ക് അയക്കുന്നത് അബു താഹിറും ഹരികൃഷ്ണനും; അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ
ഊരിത്തെറിച്ച ടയർ ആദ്യം വയോധികൻ്റെ തലയ്ക്ക് തട്ടി, ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം