
ഇടുക്കി(Idukki): മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് (Rape) ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു(Suicide). മൂന്നാര്‍ (Munnar) ന്യുകോളനിയില്‍ താമസിക്കുന്ന പാല്‍പ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ മകന്റെ കുട്ടിയെ പാല്‍പ്പാണ്ടി പീഡിക്കാന്‍ ശ്രമിച്ചെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി വ്യാജമാണെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മൂന്നുമാസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. പുറത്തിറങ്ങിയ പാല്‍പ്പാണ്ടി കടുത്ത മാനസിക അസ്വസ്ഥയനുഭവിച്ചു. വ്യാഴാഴ്ച തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം വായിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ പുലര്‍ച്ചെ അടുക്കളയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Kobad Ghandy : 'ആത്മീയതയിലേക്ക് തിരിയുന്നു'; കൊബഡ് ഗാന്ധിയെ പുറത്താക്കി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam