മകന്‍റെ കൂട്ടുകാരനായ 7 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 79 വർഷം തടവും പിഴയും

Published : Aug 24, 2025, 09:41 PM IST
court

Synopsis

വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. 2019 ലാണ് കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റൂർ സ്വദേശി മുരളിയെയാണ് വർക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കല്ലബലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ അടച്ചില്ലെങ്കിൽ അധികതടവും അനുഭവിക്കണം. 

വിവിധ പോക്‌സോ വകുപ്പുകളിലായാണ്‌ 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നൽണമെന്നും കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക്‌ കോടതി നിർദേശിച്ചു. വർക്കല അതിവേഗ കോടതി ജഡ്ജി എസ് ആർ സിനി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ഹേമചന്ദ്രൻ നായർ ഹാജരായി. ​2019-ൽ കല്ലമ്പലം എസ്‌ഐ ആയിരുന്ന അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന രാജേഷ്, അനൂപ് ആർ. ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം