
പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ സമ്മാന രീതിയിൽ കാണാതാവുകയും മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam