കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പിന്നാലെ വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി; കൊല്ലപ്പെട്ടത് 61കാരി

Published : Sep 29, 2026, 08:11 AM IST
Kothamangalam Murder

Synopsis

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോതമംഗലം: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആണ് ദാരുണ സംഭവം. കുഞ്ഞമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാലൂരിൽ കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ കത്തിച്ചു; കേസെടുത്ത് പൊലീസ്
കൊല്ലത്ത് വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി; കേസെടുത്ത് പൊലീസ്