
ഇടുക്കി: ഇടുക്കി വണ്ടൻമേട് വാഴവീടിന് സമീപം പതിനാറ് ഏക്കറിൽ പോക്സോ കേസിലെ (POSCO Case) ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. വഴ വീട്ടിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ എട്ട് വയസ്സുള്ള കുട്ടിയാണ് മരിച്ചത്.
തോട്ടം തൊഴിലാളിയായ മുത്തശ്ശിയോടൊപ്പമാണ് കുട്ടി കുളത്തിന് സമീപം എത്തിയത്. ഇവർ കീടനാശിനി തളിക്കുമ്പോൾ കുളത്തിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉടൻ തന്നെ സമീപത്തെ തോട്ടത്തിൽ പണിതിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് കുട്ടിയെ കുളത്തിൽ നിന്നും എടുത്തത്. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അൻപത്തിരണ്ടുകാരൻ വിജയനെ കഴിഞ്ഞ ദിവസം കുമളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കണ്ണൂരിൽ അമ്മയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
കണ്ണൂർ ചൊക്ലിയിൽ അമ്മയുടെയും ഏഴ് മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്നയെന്ന ഇരുപത്തിയഞ്ച് കാരിയുടെയും ഏഴ് മാസം പ്രായമായ കുഞ്ഞ് ദ്രുവിന്‍റെ മൃതദേഹമാണ് പുലർച്ചെ കിണറ്റിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭർത്താവ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണോ, മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Also Read: പരീക്ഷക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് 15കാരിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ