10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം വാ​ഗ്ദാനം ചെയ്തു; മുക്കുപണ്ടം നൽകി പണമായി മുങ്ങിയവരെ മൈസൂരിൽ നിന്ന് പിടികൂടി പൊലീസ്

Published : Aug 18, 2025, 09:15 PM IST
arrest

Synopsis

കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

കളമശ്ശേരി: സ്വർണത്തിനു പകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ കൈക്കലാക്കിയ പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. കർണാടക, ശ്രീരംഗപട്ടണം സ്വദേശികളായ നന്ദ് ലാൽ (28), ലഖാൻ എം പവർ (25) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി ഇൻസ്‌പെക്ടർ ദിലീപിൻ്റെ നേതൃത്വത്തിൽ മൈസൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ മാസം 4-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. സ്വർണത്തിനു പകരം മുക്കുപണ്ടം നൽകിയായിരുന്നു പ്രതികൾ ഇയാളെ ചതിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ