
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് പിടിയിലായത്. കത്തിക്കുത്തിൽ താഴെഅങ്ങാടി സ്വദേശി ബദറുദ്ദീന് പരിക്കേറ്റിരുന്നു. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഫിറോസ് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ഫിറോസ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ കുറച്ച് ദിവസം മുൻപാണ് തിരിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ ബദറുദ്ദീനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.