മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം; മോഷ്ടാക്കളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

By Web TeamFirst Published Nov 7, 2021, 8:40 AM IST
Highlights

കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വച്ച് പൊലീസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. ഇതോടെ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാസര്‍കോട്: മോഷ്ടിച്ച(robbery) വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ്  ഘടിപ്പിച്ച് കറങ്ങിയ മോഷ്ടാക്കളെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. കാഞ്ഞങ്ങാടാണ്(kanhangad) പൊലീസ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. കര്‍ണ്ണാടകയില്‍(Karnataka) നിന്നും മോഷ്ടിച്ച ജീപ്പുമായി കാസര്‍കോട് ജില്ലയില്‍ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ അന്‍സാഫ്, ഉദുമ സ്വദേശി റംസാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ യുവാക്കളാള്‍..

കര്‍ണ്ണാടകയിലെ മൂടബിദ്ര ജില്ലയില്‍ നിന്നും മോഷ്ടിച്ച ജീപ്പിലായിരുന്നു യുവാക്കള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വച്ച് പൊലീസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. ഇതോടെ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

കര്‍ണ്ണാടക രജിസ്ട്രേഷനുള്ള വാഹനത്തിന് തമിഴ്നാട് രജിസ്ട്രേഷന്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് പ്രതികള്‍ വാഹനം കേരളത്തിലേക്കെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ബൈക്കിലാണ് ഇവര്‍ കര്‍ണ്ണാടകയിലെത്തി അവിടെ നിന്നും ജീപ്പ് മോഷണം നടത്തിയത്. മോഷ്ടിച്ച ജീപ്പില്‍ കേരളത്തിലെത്തിയ പ്രതികള്‍ കാസര്‍കോട് മുതല്‍ കേരളം വരെ സഞ്ചരിച്ച് നിരവധി മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് കട കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചതടക്കം നാല് കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.  ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 
 

click me!