'ഇൻസ്റ്റഗ്രാമിൽ നഗ്ന ചിത്രം, നോക്കിയപ്പോൾ പരിചയമുള്ള യുവതി'; അന്വേഷണത്തിൽ കുടുങ്ങിയത് മുൻ സുഹൃത്ത്, അറസ്റ്റിൽ

Published : May 09, 2025, 07:53 PM IST
 'ഇൻസ്റ്റഗ്രാമിൽ നഗ്ന ചിത്രം, നോക്കിയപ്പോൾ പരിചയമുള്ള യുവതി'; അന്വേഷണത്തിൽ കുടുങ്ങിയത് മുൻ സുഹൃത്ത്, അറസ്റ്റിൽ

Synopsis

യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഇവരുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. 

കോഴിക്കോട്: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല സന്ദേശം അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടികാവ് ജെ. ജിബുനി(34)നെയാണ് വടകര സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഇവരുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങള്‍ ഇവരുടെ പരിചയക്കാർക്ക് പ്രതി അയച്ചുകൊടുത്തത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വ്യാജ അക്കൌണ്ടിന് പിന്നിൽ യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന ജിബുൻ ആണെന്ന് കണ്ടെത്തിയത്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ റിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദില്‍ജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ