ഭാര്യയുമായി ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി, ദമ്പതിമാർക്ക് ഗുരുതര പരിക്ക്

Published : May 09, 2025, 07:35 PM IST
ഭാര്യയുമായി ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി, ദമ്പതിമാർക്ക് ഗുരുതര പരിക്ക്

Synopsis

സുമയെ എസ്റ്റേറ്റിൽ ജോ​ലി​ക്ക് കൊ​ണ്ടാക്കാനായി പോകുന്നതിനിടെയാണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വ​ന്ന് ഇ​ടി​ച്ചത്.

തൃശൂർ:  ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അതിരപ്പിള്ളി കാ​ല​ടി പ്ലാ​ന്‍റേ​​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റ് 14-ാം ബ്ലോ​ക്കി​ലാണ്  കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര പരിക്കേറ്റത്. ചു​ള്ളി എ​ര​പ്പ് ചീ​നം​ചി​റ സ്വ​ദേ​ശി​ക​ളാ​യ കേ​ക്കാ​ട​ത്ത് വീ​ട്ടി​ൽ കെ.​എ. കു​ഞ്ഞു​മോ​ൻ, ഭാ​ര്യ സു​മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​മ​യെ എ​സ്റ്റേ​റ്റി​ലെ തൊഴിലാളിയാണ്. എസ്റ്റേറ്റിൽ ജോ​ലി​ക്ക് കൊ​ണ്ടാക്കാനായി പോകുന്നതിനിടെയാണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വ​ന്ന് ഇ​ടി​ച്ചത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ് കു​ഞ്ഞു​മോ​നും ഭാ​ര്യ സു​മ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞു​മോ​ന് ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്. ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​നെ പ്ലാസ്റ്റി​ക്ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ