ലോക്ക്ഡൗണിന് പുല്ലുവില: റോഡരികിലിരുന്ന് മദ്യപിച്ച നാലംഗ സംഘം പിടിയിൽ

Published : May 17, 2021, 06:06 PM IST
ലോക്ക്ഡൗണിന് പുല്ലുവില: റോഡരികിലിരുന്ന് മദ്യപിച്ച നാലംഗ സംഘം പിടിയിൽ

Synopsis

മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ചങ്ങരംകുളം: ലോക്ക്ഡൗൺ ലംഘിച്ച് റോഡരികിൽ മദ്യപിച്ച നാലംഗ സംഘം പിടിയിലായി. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് കാറിലെത്തിയ സംഘം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് കൂട്ടമായി മദ്യപിച്ചത്. 

ലോക്ക് ഡൗൺ പരിശോധക്കിടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷം വീട്ടിലെത്തി, ഭാര്യ കൊലുസ് മോഷണക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കടുംകൈ
നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം