
കൊച്ചി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയ പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിച്ചിരുന്ന പ്രതി വീട്ടമ്മ എത്തിയതിനിടെ അതിക്രമം നടത്തി. വാഴക്കുളം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് ഇയാൾ വീട്ടിലേക്ക് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ എബിൻ ടോമി. എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, എഎസ്ഐ എം ബി സുബൈർ, സീനിയർ സിപിഒമാരായ ഷിജോ പോൾ, രജിത് രാജൻ, സിപിഒമാരായ എ കെ നജ്മി, ടി കെ സന്ധ്യ, പി കെ ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam