സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്‍ദനം; യുവാവ് അറസ്റ്റിൽ

Published : Oct 14, 2026, 02:23 PM IST
Malappuram Family Attack

Synopsis

മലപ്പുറം തിരൂർ വിഷുപ്പാടത്ത് സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിക്കുകയും തടയാനെത്തിയ ആളിനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഏഴൂര്‍ സ്വദേശി അജിത്ത് ആണ് തിരൂര്‍ പൊലീസിൻ്റെ പിടിയിലായത്.

മലപ്പുറം: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുള്‍പ്പെടെയുള്ള കുടുംബത്തെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാനെത്തിയ മറ്റൊരാളെ മര്‍ദിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. തിരൂര്‍ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. സംഭവത്തില്‍ ഇടപെട്ട് ആക്രമണം തടയാന്‍ ശ്രമിച്ചയാളെയും ഇയാള്‍ മാരകമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജിത്തിനെ പിടികൂടിയത്. പ്രതിയുടെ പേരില്‍ നിരവധി അടിപിടിക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രതിയുടെ പെരുമാറ്റം പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ മുന്നിലേക്ക് ചാടിവീണ് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ലഹരിക്ക് അടിമയായ പ്രതി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. പൊതുസ്ഥലങ്ങളില്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അനുഷ, പി മിഥുന്‍, നസീര്‍ തിരൂര്‍ക്കാട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശശി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആശിഷ്, ടോണി, അനന്തു, ദില്‍ജിത്ത്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ; മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കണ്ടെത്തി
നെടുമ്പാശേരി വാഹനാപകടം: ഇഹാ ഡിസൈൻസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ