
തൃശ്ശൂര്‍: തൃശ്ശൂര്‍ വിയ്യൂർ ജയിലിൽ (viyyur jail) വീണ്ടും കഞ്ചാവ് (drugs) പിടികൂടി. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയും പിടികൂടി. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ്‍ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിച്ച് വെക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടനെ ടോയ്‍ലറ്റിൽ കയറി പരിശോധിച്ചു.
ടോയ്‍ലറ്റില്‍ മൂന്ന് പൊതികളിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി. കൃഷിപ്പണിക്കായി തോട്ടത്തിൽ പണിക്കിറക്കിയിരുന്ന മോഷണക്കേസിലെ പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽ നിന്നും കഞ്ചാവ് പിടികൂടി. കുഴിയിൽ നിന്നും ഇടക്കിടെ കുനിഞ്ഞ് നിവരുന്നതില്‍ സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ് ഫൈസൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ജയിൽ അധികൃതരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam