ദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്

Published : Apr 02, 2025, 09:58 PM IST
ദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്

Synopsis

റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്‍‌റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ  തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു.

പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പൊലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ്  എടത്തറ പുത്തൻവീട്ടിൽ സാറാമ്മ മത്തായി, മകൾ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്.  വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി (73)യുടെ പരാതി പ്രകാരമാണ് നടപടിയെന്ന് പത്തനംതിട്ട എസ്ഐ ബി. കൃഷ്ണകുമാർ വ്യക്തമാക്കി.

റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്‍‌റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ  തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം നവംബർ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്‍റേയുമാണ് സ്വർണാഭരണങ്ങൾ. തുടർന്ന് നാട്ടിലെത്തിയ ശേഷം ഇവർ ഈ വർഷം ജനുവരി 20 ന് തിരികെ ചോദിച്ചപ്പോൾ മകൾ സിബി കൊണ്ടുപോയി എന്നായിരുന്നു സാറാമ്മയുടെ മറുപടി.

പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണ്ണം തിരിക ലഭിക്കാതെ വന്നപ്പോൾ റോസമ്മ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, സിബി എട്ടു പവൻ സ്വർണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവൻ  സ്വർണാഭരണങ്ങൾ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ  ഒരു  ഷെഡ്യൂൾഡ് ബാങ്കിലും പണയം വച്ചതായി കണ്ടെത്തി.

സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്. ഇവ തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭർത്താവ് 27 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.  മകൾ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Read More : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം
തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ