കാക്കനാട് ജില്ലാ ജയിലില്‍ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്

Published : Jul 05, 2025, 07:22 PM IST
credit card fraud arrest

Synopsis

തടവുകാര്‍ തമ്മിലുളള അടിപിടി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. റിമാന്‍ഡ് പ്രതിയായ ചേരാനെല്ലൂര്‍ സ്വദേശി നിധിനാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അ‍ഞ്ചു മണിയോടെയായിരുന്നു സംഭവം. തടവുകാര്‍ തമ്മിലുളള അടിപിടി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം. ജയിലിലെ ജനല്‍ചില്ല് അടിച്ചു പൊട്ടിച്ച പ്രതിയുടെ കൈയും മുറിഞ്ഞു. പ്രതിക്കെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി