ഉറക്കത്തില്‍ എണീറ്റുനടന്ന വയോധികന്‍ തിരക്കേറിയ നടുറോഡില്‍; രക്ഷകരായി പൊലീസ്

By Web TeamFirst Published Aug 26, 2021, 11:26 AM IST
Highlights

കേള്‍വിക്കുറവുള്ള വയോധികന് വീട് കേരളവര്‍മ കോളേജിന് സമീപം മാത്രമാണെന്നാണ് ഓര്‍മ. തുടര്‍ന്ന് ഇയാളെ സുരക്ഷിതമായി ഒരിടത്തിരുത്തി ഫോട്ടോയെടുത്ത് പൊലീസ് വീടുതപ്പിയിറങ്ങി.
 

തൃശൂര്‍: ഉറക്കത്തില്‍ എണീറ്റ് നടന്ന വയോധികനെ അര്‍ധരാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് വീട്ടിലെത്തിച്ചു. തൃശൂര്‍ നഗരത്തിലെ തൃശൂര്‍-കോഴിക്കോട് പാതയിലാണ് സംഭവം. പുലര്‍ച്ചെയാണ് പൊലീസ് പട്രോള്‍ സംഘം വയോധികനെ റോഡില്‍ കാണുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. റോഡില്‍ കൈകുത്തി എണീക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

കേള്‍വിക്കുറവുള്ള വയോധികന് വീട് കേരളവര്‍മ കോളേജിന് സമീപം മാത്രമാണെന്നാണ് ഓര്‍മ. തുടര്‍ന്ന് ഇയാളെ സുരക്ഷിതമായി ഒരിടത്തിരുത്തി ഫോട്ടോയെടുത്ത് പൊലീസ് വീടുതപ്പിയിറങ്ങി. വീടുകള്‍ കയറിയിറങ്ങി പൊലീസ് ഫോട്ടോ കാണിച്ച് അന്വേഷിച്ചു. ഒടുവില്‍ ഒന്നരമണിക്കൂറിന് ശേഷം വീട് കണ്ടെത്തി വയോധികനെ വീട്ടുകാരെ ഏല്‍പ്പിച്ചു. രാത്രിയില്‍ ഉറക്കത്തിനിടെ ഇറങ്ങി നടക്കുന്ന ശീലമുള്ളയാളാണെന്നും മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ വഴിതെറ്റിപ്പോയതാണെന്നും വീട്ടുകാര്‍ അറിയിച്ചു.

സിപിഒമാരായ കെഎ അജേഷ്, മനു, പൊലീസ് കണ്‍ട്രോള്‍ റീം ഡ്രൈവര്‍ ഷിനുമോന്‍ എന്നിവരാണ് ഇയാളെ വീട്ടിലെത്തിച്ചത്.  കാറിലെത്തിയാണ് ബന്ധുക്കള്‍ വയോധികനെ വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടുകാര്‍ പൊലീസുകാരോട് നന്ദിയറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!