മദ്യപിച്ച് റോഡരികിൽ വീണു കിടന്ന വില്ലേജ് ഓഫീസർക്കെതിരെ കേസ്; കഴിച്ചത് വ്യാജമദ്യമെന്ന് പൊലീസ്

By Web TeamFirst Published May 15, 2020, 6:47 AM IST
Highlights

പള്ളിക്കുന്ന് ഭാഗത്തുനിന്ന് കമ്പളക്കാട്ടേക്ക് കാറിൽവരുന്ന വഴിയാണ് ഇദ്ദേഹം റോഡിൽ വീണതെന്നും ഇയാൾ വ്യാജമദ്യം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കൽപ്പറ്റ:വയനാട്ടില്‍ മദ്യപിച്ച് റോഡരികിൽ വീണുകിടന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. അഞ്ചുകുന്ന് വില്ലേജ് ഓഫീസർ എ.വി. ബാബുവിനെതിരെയാണ് ലോക് ഡൗൺ ലംഘിച്ചതിനും മോട്ടോർവാഹന നിയമപ്രകാരവും കമ്പളക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ബാബുവിനെ കമ്പളക്കാട് ഒന്നാംമൈലിൽ റോഡരികിലെ ചാലിൽ വീണനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ കാറും സമീപത്തുണ്ടായിരുന്നു.  വിവരമറിയിച്ചതിനെത്തുടർന്ന് കമ്പളക്കാട് പോലീസെത്തി ബാബുവിനെ കല്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുന്ന് ഭാഗത്തുനിന്ന് കമ്പളക്കാട്ടേക്ക് കാറിൽവരുന്ന വഴിയാണ് ഇദ്ദേഹം റോഡിൽ വീണതെന്നും ഇയാൾ വ്യാജമദ്യം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
 

click me!