കഞ്ചാവ് കേസിന് വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി, ട്വിസ്റ്റ്

Published : Aug 16, 2023, 12:25 AM ISTUpdated : Aug 16, 2023, 12:26 AM IST
കഞ്ചാവ് കേസിന് വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി, ട്വിസ്റ്റ്

Synopsis

അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ രാവിലെയാണ് 20 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പേർഷ്യൻ പൂച്ചയെ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. എറണാകുളത്താണ് സംഭവം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം പുറത്തുവന്നത്. ചില്ലറ പൂച്ചയെയല്ല വിലകൂടിയ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് കടത്തികൊണ്ടുപോയത്. പൂച്ച മോഷണത്തിന്‍റെ കഥ ഇങ്ങനെ.

അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ രാവിലെയാണ് 20 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ മനക്കപ്പടിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. വീട്ടില്‍ നിന്ന് മടങ്ങാന്‍ തുടങ്ങവേയാണ് വീടിനകത്ത് കൂട്ടിലിരിക്കുന്ന പൂച്ചയെ പൊലീസ് ശ്രദ്ധിച്ചത്. രണ്ട് വര്‍ഷമായി താന്‍ വളര്‍ത്തുന്ന പൂച്ചയാണെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു.

കൗതുകത്തിന് പൊലീസുകാരിലൊരാള്‍ പൂച്ചയുടെ ചിത്രം ഫോണിലെടുത്തു. സുനിലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേ സമയം സ്റ്റേഷനിലെത്തിയ യുവതി പൊലീസിനോട് തന്‍റെ പരാതി പറയുകായിരുന്നു. രണ്ട് ദിവസം മുന്‍പ് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട തന്‍റെ പൂച്ചയെ ആരോ മോഷ്ടിച്ചു. കൂടോടെ എടുത്തോണ്ട് പോയി. യുവതി കാണിച്ചി ചിത്രം കണ്ട പൊലീസുകാര്‍ ഞെട്ടി. സുനിലിന്‍റെ വീട്ടില്‍ കണ്ട അതേ പൂച്ച
സത്യം പുറത്തുവന്നു. പൂച്ചയെ തിരിച്ചുകിട്ടയ സന്തോഷത്തില്‍ ഉടമ മടങ്ങി. നേരത്തെ വധശ്രമക്കേസിലടക്കം പ്രതിയായ സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ