വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികളെ തിരിച്ചറിഞ്ഞു, തിരച്ചിൽ ഊർജ്ജിതം

Published : Jun 15, 2025, 01:43 PM IST
police officer attack

Synopsis

ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി.

കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയാണ് ആസിഫ് നിസാർ ഇയാൾക്കൊപ്പം കാറിലുമുണ്ടായിരുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളൊണ് കല്ലൂർക്കാട് പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് മുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും സൂചന. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. എസ് ഐയെ ആക്രമിക്കാൻ ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞു. പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. പ്രതികൾ തൊടുപുഴ സ്വദേശികൾ

എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇഎം മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കാൻ ശ്രമിച്ച എസ് ഐയെ പ്രതികൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ് ഐ മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മടക്കത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി