എറണാകുളത്ത് പൊലീസുകാരുടെ നേതൃത്വത്തിൽ വ്യാജമദ്യ വിൽപ്പന, കയ്യോടെ പൊക്കി എക്സൈസ്

Published : May 08, 2020, 06:27 PM ISTUpdated : May 08, 2020, 06:34 PM IST
എറണാകുളത്ത് പൊലീസുകാരുടെ നേതൃത്വത്തിൽ വ്യാജമദ്യ വിൽപ്പന, കയ്യോടെ പൊക്കി എക്സൈസ്

Synopsis

എറണാകുളം തോപ്പുംപടിയിൽ വ്യാജമദ്യവുമായി  പൊലീസുകാരനും സഹായിയും പിടിയിലായി. 

എറണാകുളം: സംസ്ഥാനത്ത് കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ സാഹചര്യത്തില്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചതോടെ വ്യാജ മദ്യവില്‍പ്പന തകൃതി. എറണാകുളത്ത് പൊലീസുകാരുടെ നേതൃത്വത്തിലും വ്യാജ മദ്യവില്‍പ്പന നടക്കുന്നുണ്ട്. തോപ്പുംപടിയിൽ വ്യാജമദ്യവുമായി പൊലീസുകാരനും സഹായിയും എക്സൈസിന്‍റെ പിടിയിലായി.

മദ്യം ഹോം ഡെലിവറിയായി നൽകുന്നതിന്‍റെ സാധ്യത സംസ്ഥാനങ്ങൾ പരിശോധിക്കണം: സുപ്രീംകോടതി

എറണാകുളം എആർ ക്യാമ്പിലെ ടിബിൻ ദിലീപ്, സുഹൃത്ത് വിഗ്നേഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വ്യാജമദ്യം തോപ്പുംപടിയിൽ എത്തിച്ച മറ്റൊരു പൊലീസുകാരനായ തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ  ബേസിൽ ജോസ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചിൽ തുടരുന്നുണ്ട്. 29 കുപ്പി വ്യാജമദ്യമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. 600 രൂപ വിലയുള്ള ഒരു ലിറ്റർ മദ്യം 3500 രൂപക്കാണ് ഇവര്‍ വിറ്റിരുന്നതെന്നാണ് വിവരം. 

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് മെയ് 17 ന് ശേഷം പരിഗണിച്ചാൽ മതിയെന്ന് സിപിഎം

 

 

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ