
കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തരയാണ് മരിച്ചത്. ഭർത്താവിനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.
രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. യുവതിക്കൊപ്പം അതേ മുറിയിൽ മറ്റൊരു കട്ടിലിൽ ഉറങ്ങിക്കിടന്ന മകനും ഭര്‍ത്താവും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടു
ഒരു മാസം മുമ്പ് അടൂരിലെ ഭർത്താവിന്റെ വീട്ടിൽവച്ചും ഉത്തരയ്ക്ക് പാമ്പ് കടിയേറ്റിരുന്ന ഉത്തര പുഷ്പഗിരി മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിയേറ്റത്. രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്നാണ് നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam