
കൽപ്പറ്റ: പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി. അമ്പലവയൽ പൊലീസിനെതിരെയാണ് ആരോപണം. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തി. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പുരുഷനായ പൊലീസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam