Asianet News MalayalamAsianet News Malayalam

ഒഡീഷ തീരത്ത് തീവ്ര ന്യൂനമർദ്ദം, 24 മണിക്കൂറിൽ ശക്തി കുറയും; പക്ഷേ അതുവരെ ശക്തമായ മഴ സാധ്യത, 9 ജില്ലകളിൽ ജാഗ്രത

കേരളത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്

today 11 09 2022 evening weather report in kerala, 9 districts have yellow alert
Author
First Published Sep 11, 2022, 5:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കു ഒഡിഷ തീരത്തിന് സമീപമായിതീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതാണ് കേരളത്തിൽ ശക്തമായ മഴ സാധ്യത നിലനിർത്തുന്നത്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡിഷ തീരത്തെ തീവ്ര ന്യൂനമർദ്ദത്തിന് ശക്തി കുറയാനാണ് സാധ്യത. മൺസൂൺ പാത്തിയാകട്ടെ അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. അടുത്ത 3 ദിവസം തൽസ്ഥിതി തുടരാനാണ് സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകരാം കേരളത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
11-09-2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
12-09-2022: ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

കോഴിക്കോട് പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകി, നടക്കാനിറങ്ങിയവർക്ക് അമ്പരപ്പ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക തീരങ്ങളിൽ  സെപ്റ്റംബർ 11  നും 12 നും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപ് തീരത്ത്  മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള  തീരം അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ  സെപ്റ്റംബർ 11  നും 12 നും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് -കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ  സെപ്റ്റംബർ 11  നും 12 നും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

11-09-2022 മുതൽ 14-09-2022 വരെ: ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട്‌ തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള  തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
11-09-2022: ആന്ധ്രാപ്രദേശ് തീരം, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
12-09-2022: വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഓണദിവസം സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേ അപകടം, ചികിത്സയിലായിരുന്നു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

Follow Us:
Download App:
  • android
  • ios