ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അമ്മയോട് പറഞ്ഞ് പൊലീസ് ഓഫീസര്‍ വീട്ടില്‍ തൂങ്ങിമരിച്ചു

Published : Jun 05, 2022, 01:30 AM IST
ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അമ്മയോട് പറഞ്ഞ് പൊലീസ് ഓഫീസര്‍ വീട്ടില്‍ തൂങ്ങിമരിച്ചു

Synopsis

ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് വീടിന്‍റെ മുകള്‍ നിലയിലേക്ക് പോയത്.

ആലപ്പുഴ: സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ തൂങ്ങിമരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.സി.അനീഷാണ് തൂങ്ങിമരിച്ചത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചെങ്ങന്നൂർ തിരുവന്‍വണ്ടൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് വീടിന്‍റെ മുകള്‍ നിലയിലേക്ക് പോയത്. പിന്നീടാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ജോലിയില്‍ കടുത്ത സമ്മര്‍ദമെന്ന് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. മാനസിക സമ്മര്‍ദത്തിന് ചികില്‍സയും തേടിയിരുന്നു. അന്വേഷണ ശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ പെൺകുട്ടി ആത്മഹത്യ ചെയ്തു

 

തിരുവനന്തപുരം:  കല്ലന്പലത്ത് മൊബൈൽ ഉപയോഗത്തിന് അടിമയായ പ്ലസ് വണ്‍ പെൺകുട്ടി ആത്മഹത്യ ചെയ്തു. കല്ലമ്പലം നടത്തറയിലെ വീട്ടിലാണ് പെണ്‍കുട്ടി ശനിയാഴ്ച ആത്മഹത്യ ചെയ്തത്.

കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരും ഇല്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടുവെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു. 

താന്‍ മൊബൈലില്‍ അടിമയായതിനാല്‍ തന്‍റെ ഇളയ സഹോദരിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുതെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൊബൈലിന് അടിമയായ താന്‍ വിഷാദ രോഗത്തിന് അടിമയായി എന്ന് പറയുന്ന പെണ്‍കുട്ടി ഇതുമൂലമുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം മൊബൈലിന് അടിമയായത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന അടക്കം നടത്തും. മ-ൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

അനുജനെ പെരിയാറിൽ തള്ളിയിട്ടപ്പോൾ ജീവൻ രക്ഷിക്കാൻ ഭയന്നോടി, കൃഷ്ണപ്രിയയെയും എടുത്ത് മരണത്തിലേക്ക് ചാടി ഉല്ലാസ്

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്