ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികനായ പൊലീസുകാരന് ദാരുണാന്ത്യം

Published : Jun 11, 2025, 12:13 PM ISTUpdated : Jun 11, 2025, 12:15 PM IST
accident death

Synopsis

കടവൂർ സ്വദേശി അനൂപ് ആണ് മരിച്ചത്. 26 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കൊല്ലം: കൊല്ലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപ് ആണ് മരിച്ചത്. 26 വയസായിരുന്നു. 

രാത്രി 12.30 യോടെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്താണ് അപകടം ഉണ്ടായത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സംശയം. ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അനൂപിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു