ബസിൽ യുവതിയോട് മോശം പെരുമാറ്റം; ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ

Published : Aug 07, 2023, 07:53 PM ISTUpdated : Aug 07, 2023, 09:12 PM IST
ബസിൽ യുവതിയോട് മോശം പെരുമാറ്റം; ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ

Synopsis

ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം.

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ.  ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.

ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് എസ്ആർടിസി ജീവനക്കാർ  പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

അതേസമയം മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ച കേസിൽ ഒരു പൊലീസുകാരൻ കൂടി അറസ്റ്റിലായി.  ന്നി സ്റ്റേഷനിലെ സിപിഒ ഷെമീർ ആണ് അടൂർ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ ആണ് പൊലീസുകാരനെതിരെ നടപടി.

Read More :  'സ്ലാബില്ല, റോഡിൽ ചതിക്കുഴി'; ഓടയിൽ വീണ് വയോധികന് പരിക്ക്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍