ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Published : Feb 14, 2024, 09:26 AM ISTUpdated : Feb 14, 2024, 09:32 AM IST
 ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Synopsis

ഔട്ട് ഹൗസിലെ ഫാനിൽ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

കൊല്ലം: ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്. ഔട്ട് ഹൗസിലെ ഫാനിൽ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

അതേസമയം, സംസ്ഥാനത്ത് പൊലീസുകാർ ആത്മഹത്യ ചെയ്യുന്നത് വർധിച്ചുവരികയാണ്. പൊലീസുകാരുടെ ആത്മഹത്യ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥനും കൂടി മരിച്ച വാർത്ത പുറത്തുവരുന്നത്. 

രാവിലത്തെ ചികിത്സ കഴിഞ്ഞു, രോ​ഗിയെ കണ്ടില്ല; ആയുർവേദ ആശുപത്രിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും