ബീവറേജ് പരിസരങ്ങളില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി മുങ്ങും; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി വയനാട് പൊലീസ്

Published : Sep 04, 2026, 05:15 PM IST
Arrest

Synopsis

പടിഞ്ഞാറത്തറ ബീവറേജ് പരിസരത്ത് നിന്ന് ആളുകളെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ വയനാട് പോലീസ് പിടികൂടി. മുഹമ്മദ് ബഷീർ, സൈദുള്ള എന്നിവരെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.

കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബീവറേജ് പരിസരങ്ങളില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ മന്ദംകണ്ടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (45), പീച്ചങ്കോട് കാളിയാര്‍ വീട്ടില്‍ സൈദുള്ള ( 36), എന്നിവരെയാണ് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്.

ഇവര്‍ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയില്‍ ആസൂത്രിത കവര്‍ച്ച നടത്തി ഭീതി പടര്‍ത്തി കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവര്‍ക്കെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എന്‍.ഡി.പി.എസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കല്‍പ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകള്‍ നിലവിലുണ്ട്. കല്‍പ്പറ്റ സ്റ്റേഷനിലും സൈദുള്ളക്ക് കേസുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാലാവസ്ഥക്ക് ഇണങ്ങുന്ന 'സ്മാര്‍ട്ട് വിന്‍ഡോ'; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു, അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി