ഇവിടെ കാക്കിക്കുള്ളിലെ കഥകൾ മാത്രം, റാങ്ക് ഭേദമില്ലാതെ സല്യൂട്ടടിക്കാം, ഈ പൊലീസ് പരേഡിന്!

Published : Feb 24, 2024, 11:05 PM IST
ഇവിടെ കാക്കിക്കുള്ളിലെ കഥകൾ മാത്രം, റാങ്ക് ഭേദമില്ലാതെ സല്യൂട്ടടിക്കാം, ഈ പൊലീസ് പരേഡിന്!

Synopsis

നിങ്ങള്‍ ഇതുവരെ കാണാത്തൊരു പോലീസ് 'പരേഡ്'; ഇത് ഐ.ജിയും ഡിവൈ.എസ്.പിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എഴുത്തിന്റെ പരേഡ്

കോഴിക്കോട്: പൊലീസ് പരേഡ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു ദൃശ്യമേ ഉണ്ടാവൂ. യൂണിഫോമും അണിഞ്ഞ് നിരതെറ്റാതെയുള്ള പോലീസുകാരുടെ തോക്കുമേന്തിയുള്ള ആ മാര്‍ച്ച്പാസ്റ്റ്. എന്നാല്‍ ഇവിടെ കഥ അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമാണ്. സംസ്ഥാനത്തെ 26 പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സാഹിത്യപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി രചിച്ച കഥകളുടെ സമാഹാരത്തിനാണ് പരേഡ് എന്നു പേരിട്ടിരിക്കുന്നത്.

പൊലീസുകാരുടെ കഥകള്‍ മാത്രമാണ് പരേഡില്‍ ഉള്‍ക്കൊളളിച്ചിട്ടുള്ളത് എന്നതാണ് ഇതിന്റെ പ്രധാന പ്രെത്യേകത. ഉത്തരമേഖല ഐ.ജി സേതുരാമനാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ജി വി ബുക്‌സാണ് പ്രസാധകര്‍. ഐ ജി സേതുരാമനെ കൂടാതെ ഡിവൈ എസ് പിമാരായ സുരേന്ദ്രന്‍ മമ്മാട്, എ.വി ജോണ്‍, നേരത്തേ ഡിവൈ എസ് പിയായിരുന്ന ജോസഫ് സര്‍തു എന്നിവര്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ കഥകളാണ് പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

2022ല്‍ 20 പോലീസുകാര്‍ ചേര്‍ന്നെഴുതിയ, അന്നത്തെ ഡി.ജി.പി ബി. സന്ധ്യ എഡിറ്റ് ചെയ്ത പുസ്തകം സല്യൂട്ട് എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിചച്ചിരുന്നു. പോലീസുകാരുടെ കഥകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാമത്തെ സമാഹാരമാണിത്. പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ ആണ് ആമുഖ കുറിപ്പ് എഴുതിയിരിക്കുന്നത്. 200 പേജുള്ള പുസ്തകത്തിന്റെ വില 300 രൂപയാണ്. കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണസംഘം നേതൃത്വത്തില്‍ പോലീസ് ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്.

'ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും'; കർണാടകയുടെ ഉറപ്പ്‌

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം