വാടക ക്വാട്ടേഴ്സിൽ പൊലീസ് റെയ്ഡ്, ആദ്യം ഒന്നും കണ്ടില്ല, അസം സ്വദേശിയുടെ മുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്

Published : Mar 21, 2025, 05:57 PM IST
വാടക ക്വാട്ടേഴ്സിൽ പൊലീസ് റെയ്ഡ്,  ആദ്യം ഒന്നും കണ്ടില്ല, അസം സ്വദേശിയുടെ മുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്

Synopsis

വ്യാഴാഴ്ച വൈകീട്ട്  നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.   

മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട്  നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം സ്വദേശിയായ അസീസുര്‍ റഹ്‌മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് ഇയാള്‍ മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. 

നേരത്തെ രണ്ടുതവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. പാണ്ടിക്കാട് എസ്.ഐ രമേശ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, എസ്.സി.പി.ഒമാരായ ഷമീര്‍ കരുവാരകുണ്ട്, ഹാരിസ് ആലുംതറക്കല്‍, സജീര്‍, മധു അനില്‍, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

മലപ്പുറം തെയ്യാലയില്‍ ബൈക്കുമായി യുവാക്കൾ, പൊലീസുകാർ തടഞ്ഞുനിർത്തി പരിശോധിച്ചു, കിട്ടിയത് 1.8 കിലോ കഞ്ചാവ്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം