വാടക മുറിയിൽ വെസ്റ്റ് ബംഗാള്‍ സ്വദേശികൾ, രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന; 2 കിലോഗ്രാം ക‌ഞ്ചാവ് പിടികൂടി

Published : Sep 20, 2025, 02:11 PM IST
Ganja Seized

Synopsis

മലപ്പുറം ഊരകത്ത് രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ, ബിഹാർ സ്വദേശികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി. ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാര്‍ സ്വദേശി അഖിലേഷ് കുമാര്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയേ കഞ്ചാവിന്റെ ഉറവിടം മനസിലാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ വേറെയും കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആസിഫ് ഇക്ബാല്‍, പ്രിവെന്റ്‌റിവ് ഓഫിസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനീത്, വിപിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ധന്യ, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി. ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാര്‍ സ്വദേശി അഖിലേഷ് കുമാര്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയെ കഞ്ചാവിന്റെ ഉറവിടം മനസിലാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ വേറെയും കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആസിഫ് ഇക്ബാല്‍, പ്രിവെന്റ്‌റിവ് ഓഫിസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനീത്, വിപിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ധന്യ, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം