രഹസ്യവിവരം ലഭിച്ചത് മറ്റൊന്നിനെ കുറിച്ച്, അന്വേഷിച്ചെത്തിയ പൊലീസ് സംഘം പിടിച്ചെടുത്തത് സിലിണ്ടറുകൾ

Published : Jul 01, 2025, 09:53 PM IST
Police seized 200 gas cylinders during search for drug

Synopsis

മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം. പരിശോധിക്കാൻ എത്തിയപ്പോഴാണ് ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്. 

കാസർകോട്: ചെങ്കള ചേറൂരിൽ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടിൽ നിന്നാണ് 40 കൊമേഴ്സ്യൽ സിലിണ്ടറുകളും 160 ഗാർഹിക ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തത്. ഭാരത് ഗ്യാസ്, എച്ച് പി എന്നിവയുടെ ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധിക്കാൻ എത്തിയപ്പോഴാണ് ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്.  

 

 

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു