വളർത്തു നായയുമായി ഓഫീസിലെത്തി പത്തനംതിട്ട ജനറൽ ആശുപത്രി ആർഎംഒ, ഫോട്ടോ പുറത്തായതോടെ വിമർശനം

Published : Jul 01, 2025, 09:51 PM IST
pet dog

Synopsis

അവധി ദിവസം നായയെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓഫിസിൽ എത്തിയതാണെന്നും, സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് ഡോക്ടർ ദിവ്യ രാജന്‍റെ വിശദീകരണം.

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വളർത്തു നായയുമായെത്തിയ ഡോക്ടർക്കെതരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ആശുപത്രി ആർഎംഒ ഡോക്ടർ ദിവ്യ രാജൻ ആണ് തന്‍റെ വളർത്തു നായയുമായി ആശുപത്രിയിലെ ഓഫിസ് മുറിയിൽ എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പെടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.

നിരവധി രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേക്ക് വളർത്തു നായയുമായി എത്തിയത് അനുചിതമാണെന്നാണ് വിമർശനം. രോഗികൾക്ക് മാത്രമല്ല, വളർത്ത് നായക്കും ഇത് നല്ലതല്ലെന്നും ഡോക്ടർ എന്ന നിലയിൽ വേണ്ട ശ്രദ്ധപോലും ദിവ്യ രാജൻ കൈകൊണ്ടില്ലെന്നുമാണ് വിമർശനമുയരുന്നത്. എന്നാൽ അവധി ദിവസം നായയെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓഫിസിൽ എത്തിയതാണെന്നും, സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് ഡോക്ടർ ദിവ്യ രാജന്‍റെ വിശദീകരണം.

ഗ്രൂമിങ്ങിനായി പോയി മടങ്ങുമ്പോഴാണ് ആശുപത്രിയിൽ കയറിയിത്. വാഹനത്തിൽ നായയെ ഇരുത്തി പോകാൻ കഴിയാത്തത് കൊണ്ടാണ് കൂടെ കൂട്ടിയതെന്നും സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നും ദിവ്യ പറയുന്നു. സൂപ്രണ്ടും ഇത് ശരി വെക്കുന്നുണ്ട്. ഓഫീസിൽ മറന്നുവെച്ച പഴ്സ് എടുക്കുന്നതിനായാണ് ആർഎംഒ എത്തിയതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു