എടത്വ എടിഎമ്മിൽ നിന്ന് അതിരാവിലെ ബാങ്ക് ഹെഡ് ഓഫീസിൽ സിഗ്നൽ ലഭിച്ചു, പാഞ്ഞെത്തി പൊലീസ്; മോഷണശ്രമം നടത്തിയ പ്രതിക്കായി അന്വേഷണം

Published : Jul 01, 2025, 09:52 PM IST
ATM robbery

Synopsis

ബാങ്ക് ഹെഡ് ഓഫീസിൽ സിഗ്നൽ ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു

എടത്വാ: ഫെഡറൽ ബാങ്കിന്‍റെ എടത്വ മേഖലയിലെ പച്ച - ചെക്കിടിക്കാട് ശാഖയിലെ എ ടി എം തകർത്ത് മോഷണ ശ്രമം. ഇന്ന് പുലർച്ചെ 2 മണിയോട് കൂടിയാണ് സംഭവം നടന്നത്. കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പൊലീസുമായി ബന്ധപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി ഇരുമ്പ് വെട്ടുകത്തി ഉപയോഗിച്ച് എ ടി എം തകർക്കുന്ന ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.

ഇതിന് ശേഷം പ്രതി എടത്വാ - തകഴി റോഡിന് കൂടുകെ തെക്കു ഭാഗത്തേയ്ക്കുള്ള ഇടവഴയിലൂടെ നടന്നു പോകുന്നതും സി സി ടി വികളിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഡി വൈ എസ് പി രാജേഷ് കെ എൻ, ബാങ്ക് മാനേജർ എം പാർവതിയിൽ നിന്ന് വിവരങ്ങൾ അന്വഷിച്ചറിഞ്ഞു. എടത്വാ സി ഐ എം അൻവറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. തെളിവുകൾ ശേഖരിക്കാൻ ഫിംഗർ പ്രിന്‍റ് വിദഗ്ധരേയും ഡോഗ് സ്ക്വാഡിനേയും സ്ഥലത്തെത്തിച്ചു. പൊലീസ് നായ സച്ചിൻ മണം പിടിച്ച് ചെക്കിടിക്കാട് തെക്കേത്തലയ്ക്കൽ പാലത്തിൻ്റെ മറുകരയിലുള്ള കുറ്റിക്കാട്ടിൽ വരെ എത്തിയിരുന്നു.

എടത്വാ എസ് ഐ എൻ രാജേഷിനാണ് അന്വഷണ ചുമതല. ഫിംഗർ പ്രിന്‍റ് വിദഗ്ദ പ്രതിഭ, ഫോട്ടോഗ്രാഫർ ബിൻസ്, ഡോഗ് സ്ക്വാഡിൽ നിന്ന് ശ്രീകാന്ത്, സീനിയർ സി പി ഒമാരായ പ്രതീപ് കുമാർ, ശ്രീരാജ്, രാജീവ്, ജസ്റ്റിൻ രാജ് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകും.

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം