ഏലത്തോട്ടം കേന്ദ്രീകരിച്ച് വ്യാജവാറ്റ്; 330 ലിറ്റര്‍ കോട പിടിച്ചെടുത്തു

By Web TeamFirst Published Apr 2, 2020, 10:48 AM IST
Highlights

വീടിനുള്ളില്‍ വിവിധ ജാറുകളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു.

ഇടുക്കി: രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോട നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

രാജകുമാരി വാതുകാപ്പില്‍ ഏലതോട്ടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ നിര്‍മ്മാണം നടന്ന് വന്നത്. വീടിനുള്ളില്‍ വിവിധ ജാറുകളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. വാതുകാപ്പ് സ്വദേശിയായ കോട്ടേക്കുടിയില്‍ സാജുവിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ഇയാള്‍ ചാരായം നിര്‍മ്മിച്ച് വരികയായിരുന്നു.  

ലോക് ഡൗണിന്റെ പശ്ചാതലത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായാണ് ചാരായം നിര്‍മ്മിയ്ക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പ്രതിയെ പിടികൂടാനായില്ല. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജി ടോമി, പ്രിവന്റീവ് ഓഫീസര്‍, കെ എന്‍ രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, അനൂപ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!