മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published : Apr 10, 2019, 11:39 PM ISTUpdated : Apr 10, 2019, 11:42 PM IST
മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Synopsis

ചില്ലറ വിപണിയിൽ 9 ലക്ഷം രൂപയോളം വിലവരുന്ന ഉൽപ്പന്നങ്ങൾ മൈസൂരിൽ നിന്നും പെരുമ്പാവൂരിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് പിടിയിലായ പെരുമ്പാവൂർ മുടിക്കൽ സ്വദേശിയായ മൂക്കാട് വീട്ടിൽ സുബൈർ (37 ) വെളിപ്പെടുത്തി. 

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് വഴി പിക്അപ്പ് വാഹനത്തിൽ  കടത്താൻ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ (ഹാൻസ്) പിടികൂടി. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച്  പിക്അപ്പ് വാഹനത്തിലെ പച്ചക്കറി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ  സൂക്ഷിച്ചിരുന്നത്. 

ചില്ലറ വിപണിയിൽ 9 ലക്ഷം രൂപയോളം വിലവരുന്ന ഉൽപ്പന്നങ്ങൾ മൈസൂരിൽ നിന്നും പെരുമ്പാവൂരിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് പിടിയിലായ പെരുമ്പാവൂർ മുടിക്കൽ സ്വദേശിയായ മൂക്കാട് വീട്ടിൽ സുബൈർ (37 ) വെളിപ്പെടുത്തി. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു ടി.എം,  പ്രിവന്റീവ് ഓഫീസർ  പ്രകാശ്.പി.എ ,  സിവിൽ എക്സൈസ് ഓഫീസർമാരായ  കെ. എം. ലത്തീഫ്,  റഷീദ്. കെ എന്നിവരടങ്ങിയ സംഘമാണ്  വാഹന പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു