'ബോസേ.. ഏട്യാ കേറ്റിവെച്ചിന് തീവണ്ടി വെരൂല്ലേ...' ട്രാക്കിൽ 11 മണിയോടെ ഒരു കാർ, അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

Published : Jul 21, 2023, 03:28 PM IST
'ബോസേ.. ഏട്യാ കേറ്റിവെച്ചിന് തീവണ്ടി വെരൂല്ലേ...' ട്രാക്കിൽ 11 മണിയോടെ ഒരു കാർ, അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

Synopsis

റെയിൽ പാളത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ കണ്ണൂരിൽ അറസ്റ്റിൽ. 

കണ്ണൂർ: റെയിൽ പാളത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ കണ്ണൂരിൽ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് ചൊവ്വയിലെ റെയിൽവെ ട്രാക്കിലേക്ക് ഇയാൾ കാർ ഓടിച്ചു കയറ്റിയത്. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. ട്രാക്കിൽ കാർ കിടന്ന സമയത്ത് ട്രയിൻ വരാതിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.

Read more: സ്ത്രീകളെ നഗ്നരാക്കി നടത്തി, എഫ്ഐആർ ഇട്ട് രണ്ടുമാസത്തിന് ശേഷം മാത്രം അറസ്റ്റ്, മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത

അതേസമയം, കൊച്ചിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ  ഗ്ലാസ്‌ കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ